ബി.ഐ.എസ് വ്യവസായ സംഗമം

Wednesday 21 January 2026 4:20 PM IST

കൊച്ചി: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) 79-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യവസായ സംഗമം സംഘടിപ്പിച്ചു. ബി.ഐ.എസ് കൊച്ചി ശാഖ ഡയറക്ടറും മേധാവിയുമായ നരേന്ദ്ര റെഡ്ഡി ബീസു പരിപാടി ഉദ്ഘാടനം ചെയ്തു. ഉത്പന്ന ഗുണനിലവാരം, സുരക്ഷ, അന്താരാഷ്ട്ര മത്സരക്ഷമത എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കൊച്ചി ഡയറക്ടർ സായി കുമാർ വേടുല ക്ളാസ് നയിച്ചു. സ്റ്റാൻഡേർഡ്‌സ് പ്രമോഷൻ ഓഫീസർ ബെൻ ജോസഫ് പ്രസംഗിച്ചു. വ്യവസായ രംഗത്തുള്ളവരുമായി ബി.ഐ.എസിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട സംഗമത്തിൽ 146 വ്യവസായികൾ പങ്കെടുത്തു.