സർവദേവത മഹായജ്ഞം ഫെബ്രുവരിയിൽ
Wednesday 21 January 2026 4:30 PM IST
കൊച്ചി: ശുഭ സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഹിന്ദു ഇക്കണോമിക് ഫോറം ഗ്രേറ്റർ കൊച്ചിൻ ഘടകവുമായി ചേർന്ന് സംഘടിപ്പിക്കുന്ന സർവദേവതാ മഹായജ്ഞം ഫെബ്രുവരി 6, 7, 8 തീയതികളിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും.
വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ ആത്മീയ മാർഗനിർദ്ദേശത്തിലാണ് മഹായജ്ഞം. കൊല്ലൂർ മൂകാംബികയിലെ ഡോ. നരസിംഹ അഡിഗ, നെല്ലിയോട് വിഷ്ണു നമ്പൂതിരി, പാമ്പുമേക്കാട് ശ്രീധരൻ നമ്പൂതിരി, ആറുപടൈ വീട് ശിവശ്രീ അശ്വിൻ ശിവാചാര്യ, മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചടങ്ങുകൾ രാവിലെ 5.30ന് ആരംഭിക്കും.