ഡോ.വി.ശിവാനന്ദൻ ആചാരിക്ക് ദേശീയ പുരസ്കാരം
Wednesday 21 January 2026 5:02 PM IST
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് അനലിറ്റിക്കൽ സയന്റിസ്റ്റിന്റെ 2025ലെ ഫെലോഷിപ്പ് അവാർഡ് കൊച്ചി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം അദ്ധ്യാപകനും മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ.വി.ശിവാനന്ദൻ ആചാരിക്ക്. ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്ക് നൽകിയ ഗവേഷണ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അവാർഡ്. കർണാടക ബൽഗാവിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. കൊല്ലം കമുകുംചേരി പണ്ടാരഴികത്ത് വീട്ടിൽ പരേതനായ പി.കെ. വേലു ആചാരിയുടെയും ഇ.തങ്കമണിയുടെയും മകനാണ്. കോഴിക്കോട്, ബീച്ച് ജനറൽ ആശുപത്രി സീനിയർ അനസ്‌തേഷ്യനിസ്റ്റായ ഡോ.വി.ആർ.ബിന്ദുമോളാണ് ഭാര്യ. മക്കൾ: ആദിത്യശ്രീ ഹരികേശവ ആചാരി, ആദിത്യ ശ്രീറാം ശിവദേവ ആചാരി.