സമഗ്രവിവരശേഖരണത്തിന് പരിശീലനം
Wednesday 21 January 2026 5:48 PM IST
കാക്കനാട്: കാർഷിക മേഖലയുമായി ബന്ധപ്പെട്ട സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന പരിശീലന പരിപാടി കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ആർ. സംഗീത അദ്ധ്യക്ഷയായി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ എ.ആർ. യമുന, ജില്ലാ ഓഫീസർ
പി.ഡി.പ്രിയദർശിനി, അസിസ്റ്റന്റ് ഡയറക്ടർ അജീഷ് ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, എൻ.എസ്.ഒ കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.