വോട്ടർ പട്ടിക പരിഷ്‌കരണം: യോഗം ചേർന്നു

Wednesday 21 January 2026 6:33 PM IST

കാക്കനാട്: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സ്‌പെഷ്യൽ റോൾ ഒബ്‌സർവറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിംഗിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ആവശ്യമാണെന്ന് ഒബ്‌സർവർ അറിയിച്ചു. വോട്ടർപ്പട്ടിക പരിഷ്‌ക്കരണ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.