ഇന്ത്യ - ന്യൂസിലാന്‍ഡ് ട്വന്റി 20; സഞ്ജുവിന് ഡബിള്‍ റോള്‍, ടോസ് കിവീസിന്
നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് ടോസ്. കിവീസ് നായകന് മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഏകദിന പരമ്പരയില്‍ കിവീസിനോട് തോറ്റ ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. നാട്ടില്‍ നടക്കുന്ന ലോകകപ്പ്, നിലവിലെ ചാമ്പ്യന്മാര് എന്നീ സമ്മര്‍ദ്ദവും ഇന്ത്യക്കുണ്ട്.
ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ട്വന്റി 20 മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. മലയാളി താരം സഞ്ജു വി സാംസണ് വിക്കറ്റ് കീപ്പര്‍ ആയും ഓപ്പണിംഗ് ബാറ്ററായും കളിക്കും. മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നാം നമ്പറിലാണ് താരം കളിക്കുക.
ന്യൂസിലാന്‍ഡ് ടീം: ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക് ചാപ്മാന്, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്, ഇഷ് സോദി, ജേക്കബ് ഡഫി
ഇന്ത്യന്‍ ടീം: സഞ്ജു വി സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.