വീടിന്റെ സിറ്റൗട്ടിൽ അണലി പാമ്പ്
Wednesday 21 January 2026 8:28 PM IST
വൈപ്പിൻ: മുരുക്കുംപാടം ബെൽബോ റോഡിനോടു ചേർന്ന് ഇടറോഡിലെ വീട്ടിൽ കൊടിയ വിഷമുള്ള അണലി പാമ്പിനെ കണ്ടെത്തി. ബ്ലോക്ക് പഞ്ചായത്തംഗം എ. എ. സാബുവിന്റെ വീടിന്റെ സിറ്റൗട്ടിലാണ് അസാധാരണ വലിപ്പമുള്ള പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ ആറരയോടെ പാൽ വാങ്ങാൻ ഇറങ്ങി, തിരിച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് ഗ്രാനേറ്റ് തറയിൽ പാമ്പിനെ കണ്ടത്. സാബുവിനെ കണ്ടതോടെ ചീറ്റി ശബ്ദമുണ്ടാക്കി ചെരുപ്പുകൾക്കിടയിൽ ഒളിക്കാൻ ശ്രമിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടി. പാമ്പുകളെ ഈ ഭാഗത്ത് ധാരാളം കാണാറുണ്ടെന്ന് സാബു പറഞ്ഞു.