വാ​ദി​നാ​ർ​ ​ഭി​നാ​ ​പൈ​പ്പ്‌​ലൈൻ ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ബി.​പി.​സി.​എൽ

Thursday 22 January 2026 1:44 AM IST

കൊ​ച്ചി​:​ ​ആ​ഭ്യ​ന്ത​ര​ ​ഊ​ർ​ജ​ ​സു​ര​ക്ഷ​യും​ ​ക്രൂ​ഡ് ​ഓ​യി​ൽ​ ​കൈ​മാ​റ്റ​വും​ ​സു​ഗ​മ​മാ​യി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വാ​ദി​നാ​ർ​ ​ഭി​നാ​ ​പൈ​പ്പ്‌​ലൈ​ൻ​ ​ആ​ധു​നി​ക​വ​ത്ക​രി​ച്ചു.​ ​ഭാ​ര​ത് ​പെ​ട്രോ​ളി​യം​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​(​ബി.​പി.​സി.​എ​ൽ​)​ ​സ്ഥാ​പി​ച്ച​ ​പൈ​പ്പ്‌​ലൈ​ൻ​ ​ശൃം​ഖ​ല​യി​ലെ​ ​ഓ​ട്ടോ​മേ​ഷ​ൻ,​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​സൈ​ബ​ർ​ ​സു​ര​ക്ഷ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​ന​ട​ത്തി​യ​ത്.​ ​അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക്രൂ​ഡ് ​ഓ​യി​ൽ​ ​വി​ത​ര​ണം​ ​സു​ഗ​മ​മാ​ക്കു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ ബി.​പി.​സി.​എ​ല്ലി​ന്റെ​ ​ഭി​നാ​ ​റി​ഫൈ​ന​റി​യി​ലേ​ക്ക് ​അ​സം​സ്‌​കൃ​ത​ ​എ​ണ്ണ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​സ്ഥാ​പി​ച്ച​ ​പൈ​പ്പ്‌​ലൈ​ൻ​ ​ശൃം​ഖ​ല​യ്ക്ക് 937​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​മു​ണ്ട്.​ ​പ്ര​തി​വ​ർ​ഷം​ 7.8​ ​ദ​ശ​ല​ക്ഷം​ ​മെ​ട്രി​ക് ​ട​ൺ​ ​എ​ണ്ണ​ ​ക​ട​ത്തി​വി​ടാ​ൻ​ ​ശേ​ഷി​യു​ള്ള​ ​പൈ​പ്പ​ലൈ​നി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​ട​സ​മി​ല്ലാ​ത്ത​ ​രീ​തി​യി​ലാ​ണ് ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ പൈ​പ്പ്‌​ലൈ​ൻ​ ​പ​ദ്ധ​തി​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ​അ​ത്യാ​ധു​നി​ക​ ​'​സ്‌​കാ​ഡ​'​ ​(​വ്യ​വ​സാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണ​വും​ ​വി​വ​ര​ശേ​ഖ​ര​ണ​വും​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​സം​വി​ധാ​നം​)​ ​സൗ​ക​ര്യം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ച്ച​താ​യി​ ​ബി.​പി.​സി.​എ​ൽ​ ​പൈ​പ്പ്‌​ലൈ​ൻ​ ​വി​ഭാ​ഗം​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ബി​ജു​ ​ഗോ​പി​നാ​ഥ് ​പ​റ​ഞ്ഞു.