ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകർഷിച്ച് കേരള പവലിയൻ

Thursday 22 January 2026 1:45 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ ​ദാ​വോ​സി​ൽ​ ​ന​ട​ക്കു​ന്ന​ 56​-ാ​മ​ത് ​ലോ​ക​ ​സാ​മ്പ​ത്തി​ക​ ​ഫോ​റ​ത്തി​ൽ​ ​(​ഡ​ബ്ല്യു.​ഇ.​എ​ഫ്)​ ​ആ​ഗോ​ള​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് ​കേ​ര​ള​ ​പ​വ​ലി​യ​ൻ.​ ​വി​ജ്ഞാ​നാ​ധി​ഷ്ഠി​ത​ ​വ്യാ​വ​സാ​യി​ക​ ​കേ​ന്ദ്ര​മാ​യും​ ​സു​സ്ഥി​ര​ ​വ്യാ​പാ​ര​ത്തി​നും​ ​ബി​സി​ന​സു​ക​ൾ​ക്കും​ ​അ​നു​കൂ​ല​ ​ആ​വാ​സ​വ്യ​വ​സ്ഥ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ഇ​ട​മാ​യും​ ​കേ​ര​ള​ത്തെ​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ​വ​ലി​യ​ൻ.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​കേ​ര​ള​ത്തി​ന്റെ​ ​പ​വ​ലി​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​'​കേ​ര​ളം​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഗോ​ള​ ​ബി​സി​ന​സി​നു​ള്ള​ ​ക​വാ​ടം​'​ ​എ​ന്ന​താ​ണ് ​പ​വ​ലി​യ​ന്റെ​ ​പ്ര​മേ​യം.​ ​സം​സ്ഥാ​ന​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ.​ ​ജ​യ​തി​ല​ക്,​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ലു​ലു​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​എം.​എ​ ​യൂ​സ​ഫ് ​അ​ലി,​സം​സ്ഥാ​ന​ ​വ്യ​വ​സാ​യ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​എ​സ്‌.​ഐ.​ഡി.​സി​)​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പി.​ ​വി​ഷ്ണു​രാ​ജ് ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി. ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ​ ​നി​ക്ഷേ​പ​ത്തി​നും​ ​വി​ജ്ഞാ​നാ​ധി​ഷ്ഠി​ത​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും​ ​കേ​ര​ളം​ ​മി​ക​ച്ച​യി​ട​മാ​ണെ​ന്ന് ​മ​ന്ത്രി​ ​രാ​ജീ​വ് ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ്പ​ത്ത് ​വി​ദ്യാ​സ​മ്പ​ന്ന​രും​ ​ബു​ദ്ധി​മാ​ന്മാ​രു​മാ​യ​ ​യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് ​എം.​എ​ ​യൂ​സ​ഫ് ​അ​ലി​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ന്റെ​ ​ഉ​ന്ന​ത​ ​പ്ര​തി​നി​ധി​ ​സം​ഘ​ത്തെ​ ​ന​യി​ക്കു​ന്ന​ ​മ​ന്ത്രി​ ​രാ​ജീ​വ് ​ഡ​ബ്ല്യു.​ഇ.​എ​ഫി​ന്റെ​ ​തു​ട​ക്ക​ദി​വ​സം​ ​മു​ത​ൽ​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ​ ​ന​ട​ത്തി.​ ​