ടാൽറോപ് വില്ലേജ് പാർക്ക് @ ചെമ്മനാട്
ഉദുമ: ടാൽറോപ് കേരളത്തിൽ വികസിപ്പിച്ചെടുക്കുന്ന സിലിക്കൺ വാലി മോഡൽ കേരളത്തിന്റെ ഭാഗമായി ഉദുമ നിയോജകമണ്ഡലത്തിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത്. ചെമ്മനാട് ഗ്രാമപഞ്ചായത്തിനെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശമാക്കി മാറ്റുന്ന ടാൽറോപിന്റെ വില്ലേജ് പാർക്കിന്റെ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു. മധുർ, ബദിയടുക്ക, കുമ്പള, മീഞ്ച ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് പാർക്കുകൾക്ക് പിന്നാലെയാണ് ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കും ടാൽറോപിന്റെ സിലിക്കൺ വാലി കാസർഗോഡ് മിഷന്റെ ഭാഗമായി വില്ലേജ് പാർക്ക് എത്തുന്നത്. അനവധി സംരംഭങ്ങളെത്തുന്നതോടെ നിരവധി തൊഴിലവസരങ്ങളും പഞ്ചായത്തിൽ സൃഷ്ടിക്കപ്പെടുമെന്നും ടാൽറോപ് പ്രസിഡന്റ് ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺസ് ജോസഫ് പറഞ്ഞു.