ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി

Thursday 22 January 2026 12:52 AM IST
പുൽപ്പള്ളിയിൽ നടന്ന ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും

പുൽപ്പള്ളി: ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷന്റെ 25-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു യുവജനങ്ങൾക്കായി കേരളത്തിലുടനീളം നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി പുൽപ്പള്ളി ജി ടെക്കിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ റാലിയ്ക്ക് ജയശ്രീ സ്‌കൂളിൽ ഹെഡ്മാസ്റ്റർ കെ.ആർ. ജയരാജ് നേതൃത്വം നൽകി. നിക്കോളാസ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. ജീ ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പുൽപ്പള്ളി ശാഖയിൽ നിന്ന് ആരംഭിച്ച റാലി ജോഷി ചാരുവേലിൽ ഫ്ളാഗ് ഒഫ് ചെയ്തു. റാലിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത്വിംഗ്, ലയൺസ് ക്ലബ്, പഴശ്ശിരാജ എൻ.സി.സി യൂണിറ്റ്, വൈ.എം.സി.എ തുടങ്ങിയ സംഘടന പ്രവർത്തകരും പങ്കെടുത്തു.