ക്രീപ ഗ്രീൻ പവർ എക്‌സ്‌പോ

Thursday 22 January 2026 1:53 AM IST

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്രദർശനമായ ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ 8-ാം പതിപ്പ് ഇന്ന് മുതൽ 24 വരെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. സോളാർ നിർമ്മാതാക്കൾ, ഇലക്ട്രിക് വാഹന ബ്രാൻഡുകൾ, ഹൈബ്രിഡ് ഊർജ കമ്പനികൾ, പവർ സ്റ്റോറേജ് പരിഹാരദാതാക്കൾ, ഇ.പി.സി സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, വിദഗ്‌ദ്ധർ, തുടങ്ങിയവർ പങ്കെടുക്കും.

250 ൽ അധികം ബ്രാൻഡുകളുടെ പങ്കാളിത്തവും 10,000 ലേറെ സന്ദർശകരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു. റിന്യൂവബിൾ എനർജിയുടെ പ്രായോഗികതയും ഭാവിയും ആസ്പദമാക്കി ടെക്‌നിക്കൽ കോൺഫറൻസ് എക്‌സ്‌പോയിൽ സംഘടിപ്പിക്കും. നാളെ പ്രത്യേക വാക്ക് ഇൻ ജോബ് ഫെയർ (എൻട്രി സൗജന്യം) ഉണ്ടായിരിക്കും.