പതാക ജാഥയ്ക്ക് സ്വീകരണം
Thursday 22 January 2026 12:54 AM IST
കുറ്റ്യാടി: കോഴിക്കോട് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ നയിക്കുന്ന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. സുരേഷ് അദ്ധ്യക്ഷനായി. ശ്രീജേഷ് ഊരത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ടി.ആബിദ്, കെ.ദിനേശൻ, സജീവൻ കുഞ്ഞോത്ത്, ടി.ടി. ബിനു, കെ. ഹാരിസ്, വി.വിജേഷ്, പി.പി. ദിനേശൻ, ഇ. ഉഷ, മനോജ് കൈവേലി, ഏലിയാറ ആനന്ദൻ, ജി.കെ.വരുൺ കുമാർ, പി.സാജിദ്, ടി.വി. രാഹുൽ, ടി.സുധീരൻ, അഖിൽ ഹരികൃഷ്ണൻ, എൻ.സി.കുമാരൻ, കെ.കെ. പാർത്ഥൻ, എസ്.എസ്. അമൽ കൃഷ്ണ, പി.പി. ആലിക്കുട്ടി പ്രസംഗിച്ചു.