ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ
Thursday 22 January 2026 1:54 AM IST
തളിപ്പറമ്പ് (കണ്ണൂർ): തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണും പാറയും ഇടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. തൊഴിലാളികൾ ജോലിചെയ്യുന്നതിനിടെ പാറക്കഷണങ്ങൾ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിലിൽ സമീപത്തെ എ.ബി.സി സെയിൽസ് കോർപ്പറേഷന്റെ ഓഫീസ് അപകടാവസ്ഥയിലായി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ വ്യാപകമായി മണ്ണിടിഞ്ഞതോടെ ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നു.