സവിശേഷ കാർണിവൽ ഒഫ് ഡിഫറന്റിന് സമാപനം

Thursday 22 January 2026 12:00 AM IST

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സവിശേഷ കാർണിവൽ ഒഫ് ഡിഫറന്റ് സമാപിച്ചു. ഭിന്നശേഷി സൗഹൃദ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഇതൊരു പുതിയ കാൽവയ്പ്പാണെന്ന് സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ അപേക്ഷ നൽകിയ എല്ലാവർക്കും മുച്ചക്ര വാഹനവും ഇ വീൽചെയറും വിതരണം ചെയ്യുമെന്ന് അദ്ധ്യക്ഷത വഹിച്ച സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഡി.കെ. മുരളി എം.എൽ.എ, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, അഡീഷണൽ ഡയറക്ടർ ജലജ എസ്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ ജയഡാലി എം.വി, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പി.ടി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.