ബിസ്മി കണക്ട് സ്റ്റോറുകളിൽ 26 വരെ വിലക്കുറവ്

Thursday 22 January 2026 1:57 AM IST

കൊച്ചി: ബിസ്മി കണക്ട് സ്റ്റോറുകളിൽ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ജനുവരി 26 വരെ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പർച്ചേസുകൾക്ക് 26,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്ക് 30,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും. യു.പി.ഐ പർച്ചേസുകൾക്ക് 5% വരെ അൺലിമിറ്റഡ് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

മികച്ച എക്‌സ്‌ചേഞ്ച് വാല്യൂവിനൊപ്പം 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, സീറോ കോസ്റ്റ് ഇ.എം.ഐ, ഫാസ്റ്റ് ഡെലിവറി, ഇൻസ്റ്റലേഷൻ സൗകര്യങ്ങളും ലഭ്യമാണ്. 55 ഇഞ്ച് മുതലുള്ള ടിവികൾക്ക് ലോവസ്റ്റ് പ്രൈസ് ചലഞ്ച്, അഡിഷണൽ വാറന്റി, ഫ്രീ ഗിഫ്റ്റുകൾ എന്നിവയുമുണ്ട്.