സേഫ് റൂട്ട് ടു സ്ക്കൂൾ കാമ്പെയിൻ
Thursday 22 January 2026 12:58 AM IST
രാമനാട്ടുകര: മോട്ടോർ വാഹന വകുപ്പും ഇസാഫ് ഫൗണ്ടേഷനും സ്ക്കൂൾ പരിസരത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് റൂട്ട് ടു സ്ക്കൂൾ കാമ്പെയിൻ രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്ക്കൂളിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സബിൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി. ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം. പവിത്രൻ ,ഷബീന നൗഷാദ് , ബാലജ്യോതി സ്റ്റാഫ് കോഓർഡിനേറ്റർ ജ്യോതി ബസു എന്നിവർ പ്രസംഗിച്ചു.