നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Thursday 22 January 2026 12:07 AM IST
വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മണിയൂർ കുടുംബാരോഗ്യ കേന്ദ്രവും കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 160 പേർ പരിശോധനക്ക് വിധേയരായി. വാർഡ് മെമ്പർ എം.പി.അനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇ. നാരായണൻ അദ്ധ്യക്ഷനായി. ഡോ. കെ.ആർ. ചിത്ര പരിശോധനക്ക് നേതൃത്വം നൽകി. കെ.കെ.രാജേഷ്, ശ്രീനിവാസൻ സി.എച്ച്, കെ.കെ.ഗിരീഷ് ബാബു, സുനിൽ, ഷിബു പ്രസംഗിച്ചു. ആശാ പ്രവർത്തകർ, ശശിധരൻ കെ.കെ., ശോഭന ടി.പി, എം.കെ.ഷൈജു, ബൈജു കെ.പി, കുഞ്ഞിരാമൻ കെ.കെ, രാമകൃഷ്ണൻ എൻ.ടി, ലിഷ വി.ടി, രജിഷ എം.കെ, ജിംഷ, ലീല ജി നേതൃത്വം നൽകി.