ശ്വാന പ്രദർശനങ്ങൾ 24 മുതൽ
Thursday 22 January 2026 12:14 AM IST
കോഴിക്കോട്: കെന്നൽ ക്ലബിന്റെ അഖിലേന്ത്യാ ശ്വാന പ്രദർശനങ്ങൾ 24, 25 തീയതികളിൽ തലക്കുളത്തൂർ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡാക്ഹണ്ട് ക്ലബ് ഓഫ് ഇന്ത്യ, ഡോബർമാൻ പിൻഷർ ക്ലബ് ഓഫ് ഇന്ത്യ, മില്ലേനിയം ബോക്‌സർ ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഡാക്ഹണ്ട്, ഡോബർമാൻ, ബോക്‌സർ ഇനങ്ങളുടെ പ്രത്യേക ശ്വാനപ്രദർശനങ്ങളും സംഘടിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45-ൽ അധികം ഇനങ്ങളിലായി 400-ലധികം നായകൾ പങ്കെടുക്കും. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചിരോത്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും. 100 രൂപയാണ് പ്രവേശന ഫീസ്. വാർത്താസമ്മേളനത്തിൽ അങ്കത്തിൽ അജയ്കുമാർ, കെ.പി രാധാകൃഷ്ണൻ, സി.പ്രവീൺകുമാർ പങ്കെടുത്തു.