പുരുഷ ഹെൽപ്പ് ലൈനുമായി രാഹുൽ ഈശ്വർ

Thursday 22 January 2026 1:15 AM IST

കോഴിക്കോട്: പുരുഷന്മാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മിഷൻ മെൻസ് കമ്മിഷന്റെ പുരുഷ ഹെൽപ്പ് ലൈൻ സംവിധാനം തുടങ്ങിയതായി രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനുള്ള ആപ്പും പ്രവർത്തനസജ്ജമാക്കി. സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തെ തുടർന്ന് അത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാഷ്ട്രീയ പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്മാരും പ്രതികരിച്ചില്ല. ദീപക്കിനെതിരെ ചില ഫെമിനിസ്റ്റുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വിദ്വേഷ പ്രചാരണം പ്രതിഷേധാർഹമാണെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സീരിയൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനും ഭാര്യയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. മുകേഷ്, ജോയ് അറക്കൽ, വിക്രം, അബൂബക്കർ, സാദിഖ് എന്നിവരും പങ്കെടുത്തു.