ഉദ്ഘാടനം
Wednesday 21 January 2026 11:19 PM IST
റാന്നി: പെരുനാട് പൊലീസ് സ്റ്റേഷനുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 24ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും.
കിഴക്കൻ മലയോര മേഖലയിലെ പ്രധാന പൊലീസ് സ്റ്റേഷനായ പെരുനാട് പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം ഇല്ലായിരുന്നു. പെരുനാട് പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് 1.96 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന് 6785 അടി വിസ്തീർണ്ണം ഉണ്ട്. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.