ദേശീയ സെമിനാർ
Wednesday 21 January 2026 11:20 PM IST
റാന്നി:സെന്റ് തോമസ് കോളേജിലെ ബോട്ടണി, സുവോളജി വിഭാഗങ്ങളുടെയും ഭൂമിത്രസേനാ ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ബോർഡിന്റെ ധനസഹായത്തോടെ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് മാനേജർ പ്രൊഫ.റോയി മേലേൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകനും പക്ഷിനിരീക്ഷകനുമായ ഹരി മാവേലിക്കര, 'തണ്ണീർത്തടവും പക്ഷികളും' എന്ന വിഷയത്തിലും ചെന്നൈ ഇന്നവോടെക്ക് പ്രൈവറ്റ് ലിമിറ്റഡ് റിസർച്ച് തലവനായ ഡോ. കെ.ആർ ശരവണൻ 'കണ്ടൽക്കാടുകൾ' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.സുവോളജി വിഭാഗം മേധാവി ഡോ.ആർ അരുണാദേവി, വിദ്യാർത്ഥി അശ്വിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.