വിദ്യാർത്ഥികളെ അനുമോദിച്ചു
Wednesday 21 January 2026 11:23 PM IST
കലഞ്ഞൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയിച്ച കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ അനുമോദിച്ചു. രാഗപ്രിയ ആർ, അനുജ ആദിക്മോർ, അപർണ അനീഷ്, കാർത്തിക എ, അഭിനവ് വി അജയൻ, ആദിത്യ ആർ, അക്സ എൽസ ബിനു എന്നിവരാണ് വിജയിച്ചത്. വിദ്യാർത്ഥികളെ സ്കൂൾ ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, രക്ഷാകർത്താക്കൾ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടം സ്കൂളിനും നാടിനും അഭിമാനകരമാണെന്ന് അനുമോദനയോഗത്തിൽ ഹെഡ് മിസ്ട്രസ് ലേഖ ബി പറഞ്ഞു.