അനുമോദിച്ചു
Wednesday 21 January 2026 11:24 PM IST
കോന്നി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളെ സിദ്ധനർ സർവീസ് സൊസൈറ്റി 349 നമ്പർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് സിഎൻ നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ ആർ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം ലഭിച്ച എൻ വിനീത്, നടി അശ്വതി എന്നിവരെ അനുമോദിച്ചു. ആറ്റിങ്ങൽ ശ്രീധരൻ, ആർ അനിരുദ്ധൻ, എ ആർ രാഘവൻ, കെ കെ പുഷ്പാംഗദൻ, സി വി ശാന്തകുമാർ, ഉല്ലാസ്, ആർ വിജയൻ, ഗോപാലകൃഷ്ണൻ, മനോജ് നെൽസൺ എന്നിവർ പ്രസംഗിച്ചു.