കുടിവെള്ള പ്രശ്നം : യോഗം ചേർന്നു

Wednesday 21 January 2026 11:24 PM IST

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവശ്യമായ മുന്നൊരുക്കൾ ചർച്ച ചെയ്യാൻ ആലോചനാ യോഗം ചേർന്നു. വൈസ് പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ, കെ.ഐ.പി അസിസ്റ്റന്റ് എൻജിനീയർ ദേവു, പഞ്ചായത്ത്‌ സെക്രട്ടറി പ്രിയദർശിനി, കൃഷി ഓഫീസർ ആരതി ജയകുമാർ, പഞ്ചായത്ത്അംഗങ്ങളായ പ്രസന്നകുമാരി, വി. ശങ്കർ. അരുൺ കുമാർ, കെ.ആർ. പ്രഭ, അനി ജോൺസൺ, പി. കെ.ഉത്തമൻ, ഹരികുമാർ, സാലി ചാണ്ടി, നിഷ, വിജയമ്മ, പ്രകാശ് കുമാർ, ജോളി അജി, സി.ഡി. എസ് ചെയർ പേഴ്സൺ ബിന്ദു അനിൽ തുടങ്ങിയവർ പങ്കെടുത്തു.