അനുമോദിച്ചു
Wednesday 21 January 2026 11:25 PM IST
അടൂർ : ജയ്പൂർ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ പി എച്ച് ഡി നേടിയ മൂന്നാളം മരൂതനാമണ്ണിൽ വീട്ടിൽ എം കെ ശശിധരൻ നായരുടെയും,കെ കെ മണിയമ്മയുടെയും മകൾ ഡോ. പ്രിയ എസ് നായരെ കോൺഗ്രസ് മൂന്നാളം വാർഡു കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു, പഴകുളം മധു , ബിജു വർഗീസ് , മണ്ഡലം പ്രസിഡന്റ് ഷിബു കരോട്ട് , അരവിന്ദ് ചന്ദ്രശേഖർ, കുഞ്ഞു കോശി തങ്കച്ചായൻ, ശ്രീകുമാർ ഭക്തൻ , കൊച്ചു ചെറുക്കൻ, പ്രിൻസ് വർക്കി, ബാബുച്ചായൻ, സുനിതാ സുരേഷ് , തുടങ്ങിയവർ പങ്കെടുത്തു .