ദേശീയതല കഥാരചനാ മത്സരം
Thursday 22 January 2026 12:29 AM IST
തിരുവനന്തപുരം: ഭാവി തലമുറയിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷന്റെ വനിതാ വിഭാഗമായ 'ഐ.പി.എ വനിത' ദേശീയതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു. “എന്റെ ജലം, എന്റെ കഥ – ഒരു കഥ പറയൂ, ജലം സംരക്ഷിക്കൂ, വീരനാകൂ' എന്നതാണ് ഈ വർഷത്തെ മത്സരത്തിന്റെ പ്രമേയം. 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന (പ്രായം 11 മുതൽ 13 വയസ് വരെ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനൊപ്പം, ജലക്ഷാമത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരാക്കുകയും പരിഹാരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റും ഓരോ സ്കൂളിലെയും മികച്ച മൂന്ന് വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റും ലഭിക്കും.