'പ്രണയിക്കുന്ന സമയത്ത് സുപ്രിയ തന്ന സമ്മാനം', വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരന്‍
തിരുവനന്തപുരം:ഭാര്യ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനത്തെക്കുറിച്ച് മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പ്രണയിക്കുന്ന സമയത്ത് സുപ്രിയ തനിക്ക് ആദ്യമായി നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന് ഒരു ക്രിക്കറ്റ് ബാറ്റ് ആയിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഈ മാസം 31ന് നടക്കാനിരിക്കുന്ന ഇന്ത്യ - ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍
താരത്തിന്റെ വാക്കുകള്‍: ഞാന്‍ കുട്ടിക്കാലം മുതലെ ഒരു ക്രിക്കറ്റ് ഭ്രാന്തനാണ്. ഞാന്‍ ഒരു ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥനായിട്ടും കേരള സൂപ്പര്‍ ലീഗിന്റെ ലോഞ്ചിന് ക്രിക്കറ്റിനോടുള്ള പാഷനാണ് പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ഇവന്റ് എന്ന് വേദിയില്‍ പറഞ്ഞ ഒരാളാണ്. ഞാനും എന്റെ ഭാര്യയും പ്രണയിക്കുന്ന സമയത്ത് സുപ്രിയ എനിക്ക് ആദ്യമായി വാങ്ങി തന്ന സമ്മാനങ്ങളില്‍ ഒന്ന് ഒരു ഗ്രേ നിക്കോള്‍സ് ബാറ്റ് ആണ്.
ബാറ്റ് ഇപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. അപ്പോള്‍ അത്രയും പാഷനേറ്റ് ആയി ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ഫിക്‌സ്ചറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍, അതിന്റെ സംഘാടനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.