കേരളത്തിൽ യു.ഡി.എഫ് തരംഗം: എൻ.ഡി.ടി.വി സർവെ ജനപ്രീതി വി.ഡി. സതീശന്

Thursday 22 January 2026 12:21 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും കേരളത്തിൽ യു.ഡി.എഫ് തരംഗമെന്നും 'എൻ.ഡി.ടിവി വോട്ട് വൈബ്'കേരളാ ട്രാക്കർ സർവെ പ്രവചനം. വിലക്കയറ്റമാണ് സർക്കാരിന് തിരിച്ചടിയാകുന്നതെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും നിർദ്ദേശിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാമത്. എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം മികച്ചതെന്ന് പറഞ്ഞത് 23% മാത്രം. 50%ൽ അധികം പേരും മോശമെന്ന് വിലയിരുത്തി.

സർവെയിലെ കണ്ടെത്തലുകൾ

എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം

വളരെ മികച്ചത്-23.8%, നല്ലത്-10.7%, ശരാശരി-11.8%,മോശം-20.9%, വളരെ മോശം-31%, അഭിപ്രായമില്ലാത്തവർ-1.8%.

മുന്നണി സാദ്ധ്യത

യു.ഡി.എഫ് (32.7%),എൽ.ഡി.എഫ് (29.3%),എൻ.ഡി.എ (19.8%),മറ്റുള്ളവർ (3%),തീരുമാനിക്കാത്തവർ (7.5%).

മുഖ്യമന്ത്രിയാകേണ്ടയാൾ

വി.ഡി. സതീശൻ (22.4%),പിണറായി വിജയൻ (18%),കെ.കെ. ശൈലജ (16.9%),രാജീവ് ചന്ദ്രശേഖർ (14.7%),ശശി തരൂർ(9.8%).

കേരളത്തിലെ പ്രധാന പ്രശ്‌നങ്ങൾ

വിലക്കയറ്റം (22.7%),അഴിമതി (18.4%),മദ്യം-മയക്കുമരുന്ന് (11.7%),വികസനം (5.6%),എസ്.ഐ.ആർ-വോട്ടുകൊള്ള (3.8%).

കോൺഗ്രസിനുള്ള വെല്ലുവിളികൾ:

തമ്മിലടി (42.2%),ഭൂരിപക്ഷമില്ലായ്മ (8.5%),ജനകീയ നേതാവില്ല (7.5%),നിരാശരായ പ്രവർത്തകർ (1.8%).