കാനത്തിൽ ജമീലയുടെ ഓർമ്മകളിൽ നിറഞ്ഞ് സഭ
തിരുവനന്തപുരം : അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയ്ക്ക് ചരമോപചാരം അർപ്പിച്ച് നിയമസഭ.സ്ത്രീ സ്വത്വത്തിന്റെ ഉന്നമനത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കാനും ജീവിതം മാറ്റി വച്ച നേതാവായിരുന്നു ജമിലയെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ അനുശോചന സന്ദേശത്തിൽ
പറഞ്ഞു. കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ കാനത്തിൽ ജമീല വഹിച്ച പങ്ക് നിസ്തുലമാണ്.
നിയമ നിർമാണങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജമീല ജനജീവിതത്തിന്റെ നീറുന്ന പ്രശനങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാധാരണക്കാരോട് ചേർന്നു നിൽക്കാനും അവരുടെ പ്രശ്നനങ്ങൾക്കു പരിഹാരം കാണാനും ശ്രമിച്ചിരുന്ന നേതാവായിരുന്നു കെ ബാബു എം.എൽ.എ. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ചന്ദ്രശേഖരൻ, റോഷി അഗസ്റ്റിൻ, തോമസ്.കെ.തോമസ്, കെ.ബി.ഗണേഷ്‌കുമാർ, മോൻസ് ജോസഫ്, രാമചന്ദ്രൻ കടന്നപ്പള്ളി, അഹമ്മദ് ദേവർകോവിൽ, കെ.പി.മോഹനൻ, അനൂപ് ജേക്കബ്, മാത്യു.ടി.തോമസ്, വി.അബ്ദുറഹ്മാൻ, കെ.കെ.രമ, മാണി.സി.കാപ്പൻ എന്നിവരും അന്തിമോപചാരം അർപ്പിച്ചൂ. ചരമോപചാരത്തിനു ശേഷം നിയമസഭ പിരിഞ്ഞു.