ശബരിമലയിൽ ടാങ്കർ കുടിവെള്ളം ഒഴിവാക്കൽ: 3.54 കോടി ലാഭമെന്ന് വാട്ടർ അതോറിട്ടി
Thursday 22 January 2026 12:28 AM IST
തിരുവനന്തപുരം: നിലയ്ക്കൽ- സീതത്തോട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ ശബരിമലയിൽ ടാങ്കർ വിതരണം ഒഴിവാക്കി ദേവസ്വം ബോർഡിന് 3.54 കോടി ലാഭമുണ്ടാക്കാനായെന്ന് വാട്ടർ അതോറിട്ടി. കഴിഞ്ഞ മണ്ഡല കാലത്ത് 1.02 ലക്ഷം കിലോലിറ്ററും അതിനുമുമ്പ് 1.18 ലക്ഷം കിലോലിറ്ററും വെള്ളം ടാങ്കർലോറി വഴി വിതരണം ചെയ്തിരുന്നിടത്ത് ഇത്തവണ നിലയ്ക്കലേക്ക് 1890 കിലോലിറ്ററിലേക്കു ചുരുക്കാനായി. നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയിലൂടെ 1.17 ലക്ഷം കിലോലിറ്റർ വെള്ളം വിതരണലൈൻ വഴി നിലയ്ക്കലിലെത്തിച്ചു. ഈ വർഷം ടാങ്കർ വിതരണത്തിന് 6.78 ലക്ഷം രൂപ മാത്രമാണ് ചെലവായത്. കഴിഞ്ഞ മണ്ഡലകാലത്ത് 3.39 കോടി രൂപ ചെലവാക്കിയിരുന്നു. 2023-24ൽ 3.89 കോടി രൂപയായിരുന്നു.