ടെയ്‌ലേഴ്‌സ് അസോ. ഏരിയ കൺവെൻഷൻ
Thursday 22 January 2026 12:59 AM IST
കരുനാഗപ്പള്ളി: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ ഭൂപണയബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ജി. സജീവൻ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിയമം മൂലം നടപ്പാക്കിയ അംശാദായ വർദ്ധനവിന് അനുസൃതമായി റിട്ടയർമെന്റ് ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ.സുരേന്ദ്രൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ അനിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഓമനയമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അഞ്ഞൂറിൽപ്പരം തൊഴിലാളികൾ പങ്കെടുത്ത കൺവെൻഷനിൽ സംഘടനയുടെ തനത് ഉത്പന്നമായ ടെയ്ലർ ടച്ച് വസ്ത്രങ്ങളുടെ വിപണനവും നടന്നു.