തയ്യൽ മെഷീൻ വിതരണം
Thursday 22 January 2026 1:00 AM IST
കരുനാഗപ്പള്ളി: പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്ക്യത ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യൽ മെഷീൻ വിതരണം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വെറ്റമുക്ക് സ്വദേശിനി നദീറ ബീവിയ്ക്ക് മെഷീൻ നൽകി ഉദ്ഘാടനംനിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. ആഷിം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ്.പ്രസിഡന്റ് പന്മന മഞ്ജേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. വിനീത, പി.ടി.എ ഭാരവാഹികളായ എം. അജി, നാസർ തേവലക്കര, റജൂല ഷുക്കൂർ, അദ്ധ്യാപകരായ ബി.സി. ദീപ, ഐഷാ ബീവി, ഖദീജ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു