ജുഡീഷ്യൽ അന്വേഷണം വേണം
Thursday 22 January 2026 1:01 AM IST
കൊല്ലം : ഓട്ടോറിക്ഷ തൊഴിലാളികൾ ക്ഷേമനിധിയിൽ അടച്ച 553.2 കോടി രൂപ കാണാനില്ലെന്നത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ സമ്മേളനവും കൊല്ലം മേയർ എ.കെ. ഹഫീസിന്റെ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മേയർ എ.കെ. ഹഫീസ് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, വടക്കേവിള ശശി, എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ഒ.ബി. രാജേഷ്, ഡി. ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, മുണ്ടയ്ക്കൽ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.