ജനജാഗ്രത സദസ്
Thursday 22 January 2026 1:02 AM IST
ഓച്ചിറ: സർക്കാർ പില്ലർ എലിവേറ്റഡ് ഹൈവേ പ്രഖ്യാപിച്ചിട്ടും തുടരുന്ന മൺമതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താക്കീത് നൽകി ഓച്ചിറ പില്ലർ എലവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ ഉദ്ഘാടനം നിർവഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി കോശി, എൻസൈൻ കബീർ, അയ്യാണിക്കൽ മജീദ്, രാജുമോൻ, നവാസ് വലിയവീട്ടിൽ, മഹമൂദ്, മനു ജയപ്രകാശ്, നൗഷാദ്, സുഭാഷ് ഗുരുനാഥൻ തറയിൽ, മുബാഷ്, സൈറിസ് കുറ്റിയിൽ, കെ എസ് പുരം സത്താർ, സുനീർ എന്നിവർ സംസാരിച്ചു