ശിവഗിരിയിൽ നിന്നും ശൈവസങ്കേതയാത്ര

Thursday 22 January 2026 1:22 AM IST

ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശിവരാത്രി ദിനത്തിൽ ശിവഗിരിയിൽ നിന്നും അരുവിപ്പുറത്തേക്ക് ശ്രീനാരായണ ശൈവസങ്കേതയാത്ര സംഘടിപ്പിക്കും. ഫെബ്രുവരി 15ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന യാത്ര വർക്കല ശ്രീപ്ലാവഴികം ദേവീക്ഷേത്രം, കായിക്കര ശ്രീകപാലേശ്വരം ക്ഷേത്രം, ഏറത്ത് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരം ക്ഷേത്രം, കടയ്ക്കാവൂർ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം, വക്കത്തെ ശ്രീദേവേശ്വര ക്ഷേത്രം, കുളത്തൂർ കോലത്തുകര ക്ഷേത്രം, മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം, കുന്നുംപാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയും സത്സംഗം നടത്തിയും തീർത്ഥം ശേഖരിച്ചും രാത്രിയോടെ അരുവിപ്പുറം ക്ഷേത്രത്തിലെത്തും. അവിടത്തെ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുത്താകും മടക്കയാത്ര. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 5ന് മുമ്പായി പേരുവിവരങ്ങൾ നൽകി ബുക്കു ചെയ്യേണ്ടതാണെന്ന് ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. ഫോൺ: 7012721492, 9496504181, 9495207920