6000 സംരംഭകർക്ക് സൗജന്യ പരിശീലനം

Thursday 22 January 2026 1:34 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ആറായിരം സംരംഭകർക്ക് നൈപുണ്യവികസനത്തിൽ സൗജന്യപരിശീലനം നൽകുന്ന സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ റാംപ് എന്ന സെക്ടർ സ്പെസിഫിക് ട്രെയിനിംഗ് ഫെബ്രുവരിയിൽ തുടങ്ങും.

ജി.എസ്.ടി, ആദായനികുതി നിയമങ്ങൾ മനസ്സിലാക്കാനും സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന കോസ്റ്റിംഗ് രീതികൾ പരിചയപ്പെടാനും അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്ന് ദിവസത്തെ പ്രത്യേക വർക്ക്‌ഷോപ്പ്. ഡോക്യുമെന്റേഷൻ, കസ്റ്റംസ് നിയമങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനം,മാർക്കറ്റിംഗ്,ഗുണമേൻമ സംവിധാനങ്ങൾ എന്നിവയിൽ സൗജന്യ പരിശീലനം നൽകും.

സംരംഭകരുടെ ആവശ്യാനുസരണം തയ്യാറാക്കിയ ഈ കോഴ്സുകൾ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

രജിസ്‌ട്രേഷന് https://industry.kerala.gov.in/.

ഫോൺ: 9446227590, 7012376994 ഇമെയിൽ: am.facilitation@kied.in, am.learning@kied.in.