ഡൽഹിയിൽ കേരള ടൂറിസം ‘ലെൻസ്കേപ്പ് കേരള’ തുടങ്ങി

Thursday 22 January 2026 1:36 AM IST

ന്യൂഡൽഹി: രാജ്യത്തെ പത്ത് പ്രമുഖ യാത്രാ-മാധ്യമ ഫോട്ടോഗ്രാഫർമാർ പകർത്തിയ കേരളത്തിന്റെ നൂറ് മനോഹര ചിത്രങ്ങളുമായി ‘ലെൻസ്കേപ്പ് കേരള’ ഫോട്ടോ പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസിൽ തുടങ്ങി. സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പ്രദർശനം മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് ഉൾപ്പെടെ ഒമ്പത് നഗരങ്ങളിലുമുണ്ടാകും.

ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, കേരള ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ)ശ്രീധന്യ സുരേഷ്, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, ക്യുറേറ്റർ ഉമ നായർ, ഫോട്ടോഗ്രാഫി ഡയറക്ടർ ബാലൻ മാധവൻ തുടങ്ങിയവർ സംസാരിച്ചു.