പ്രതിരോധ കുത്തിവയ്പ്പ്

Thursday 22 January 2026 2:19 AM IST

വ​ണ്ടൂ​ർ​ ​:​ ​മ​മ്പാ​ട് ​പ​ഞ്ചാ​യ​ത്തി​ൽ​ ​തെ​രു​വ് ​നാ​യ​ക​ൾ​ക്കു​ള്ള​ ​പേ​വി​ഷ​ബാ​ധ​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്‌പ്പി​ന് ​തു​ട​ക്ക​മാ​യി.​ 50.000​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ക്കാ​യി​ ​പ​ഞ്ചാ​യ​ത്ത് ​വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത് ​.വെ​റ്ററിന​റി​ ​ഡി​സ്‌​പെ​ൻ​സ​റി​യി​ലെ​ ​ലൈ​വ് ​സ്റ്റോ​ക്ക് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​ആ​ർ സ​തീ​ഷ്,​ വെ​റ്ററിന​റി​ ​സ​ർ​ജ​ൻ​ ​ഡോ.​ ​ഐ​ശ്വ​ര്യ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാണ് കുത്തിവയ്പ്പ്.​ഉ​ദ്ഘാ​ട​നം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡന്റ് ​ഷ​മീ​ന​ ​കാ​ഞ്ഞി​രാ​ല​ ​നി​ർ​വ്വ​ഹി​ച്ചു​ ​. വൈ​സ് ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ളി​ ​നി​ഷാ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു​ ​​അ​ഷ​റ​ഫ് ​ടാ​ണ,​ ​ര​ജീ​ഷ് ​ഊ​ട്ടു​പു​റ​ത്ത് ,​ ​അ​ഫ്സ​ൽ​ ​മു​ത്തു,​ ​മു​ബീ​ന​ ​ചോ​ല​യി​ൽ​ പങ്കെടുത്തു.

,​ ​സൈ​ഫു​ന്നി​സ​ ​സി​പി സ​ഫീ​ന​ ​കൊ​ള്ള​ശ്ശേ​രി​ ​സൈ​റ​ ​പി​ടി​ ,​ ​രാ​ജേ​ഷ് ​വീ​ട്ടി​ക്കു​ന്ന് .​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​(​എ​ബി​സി​ ​)​ ​ആ​നി​മ​ൽ​ ​ബ​ർ​ത്ത് ​ക​ൺ​ട്രോ​ൾ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് ​എ​ന്നും​ ​തെ​രു​വ് ​നാ​യ​ ​ശ​ല്യം​ ​കു​റ​ക്കു​ന്ന​തി​നാ​യി​ ​വാ​ർ​ഡ് ​തോ​റും​ ​ന​ട​ക്കു​ന്ന​ ​ഗ്രാ​മ​സ​ഭ​ക​ൾ​ ​വ​ഴി​ ​ജാ​ഗ്ര​ത​ ​സ​മി​തി​ ​രൂ​പി​ക​രി​ച്ച് ​അ​വ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​ഒ​രു​ ​ഷെ​ൽ​ട്ട​ർ​ ​നി​ർ​മ്മി​ക്കാ​നാ​വ​ശ്യ​മാ​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്കു​മെ​ന്നും​ ​അ​തു​ ​വ​ഴി​ ​തെ​രു​വ് ​നാ​യ​ ​ശ​ല്യം​ ​കു​റ​ക്കാ​നാ​വു​മെ​ന്നും​ ​പ്ര​സി​ഡ​ന്റ് ​പ​റ​ഞ്ഞു