മെഗാക്വിസ്

Thursday 22 January 2026 2:22 AM IST

മ​ല​പ്പു​റം​:​ ​ചീ​ഫ് ​മി​നി​സ്റ്റേ​ഴ്സ് ​മെ​ഗാ​ ​ക്വി​സ് ​മ​ത്സ​ര​ത്തി​ലെ​ ​സ്‌​കൂ​ൾ​ത​ല​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​മ​ത്സ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​സ്‌​കൂ​ൾ​ത​ല​ ​പ്രാ​രം​ഭ​ഘ​ട്ട​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക​ളാ​യ​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​വീ​തം​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​രാ​വി​ലെ​ ​ഒ​മ്പ​തു​ ​മു​ത​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ല​യി​ലെ​ ​ക്വി​സ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കും.​ 11​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​മ​ത്സ​രം​ ​ന​ട​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ത​ല​ ​ഘ​ട്ട​ത്തി​ൽ​ ​വി​ജ​യി​ക്കു​ന്ന​ 10​ ​ടീ​മു​ക​ൾ​ ​ജി​ല്ലാ​ത​ല​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടും.​ ​തു​ട​ർ​ന്ന് ​ഫെ​ബ്രു​വ​രി​ ​മൂ​ന്നാം​ ​വാ​രം​ ​ചീ​ഫ് ​മി​നി​സ്റ്റേ​ഴ്സ് ​മെ​ഗാ​ക്വി​സ് ​ഗ്രാ​ൻ​ഡ് ​ഫി​നാ​ലെ​ ​ന​ട​ക്കും.​ ​ സ്‌​കൂ​ൾ​ത​ല​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടു​ന്ന​വ​ർ​ക്ക് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യും​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​മാ​ണ് ​സ​മ്മാ​ന​ത്തു​ക​യാ​യി​ ​ല​ഭി​ക്കു​ക.​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​മെ​മ​ന്റോ​യും​ ​ന​ൽ​കും. ജി​ല്ല​യി​ലെ​ ​മ​ല​പ്പു​റം,​ ​തി​രൂ​ര​ങ്ങാ​ടി,​ ​തി​രൂ​ർ,​ ​വ​ണ്ടൂ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ല​യി​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​യ​ഥാ​ക്ര​മം​ ​മ​ല​പ്പു​റം​ ​ജി.​ജി.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ,​ ​വേ​ങ്ങ​ര​ ​ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്,​ ​തി​രൂ​ർ​ ​ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ്,​ ​മേ​ലാ​റ്റൂ​ർ​ ​ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ക്കും.