അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ധർണ്ണ ഇന്ന്

Thursday 22 January 2026 2:23 AM IST

മലപ്പുറം: അലുമിനിയം ഫാബ്രിക്കേഷൻ ഉത്‌പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപന ഉടമകളും തൊഴിലാളികളും ഇന്ന് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും. രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കോഴിക്കോട് ഉദ്ഘാടനം ചെയ്യും.ജില്ലാ, സംസ്ഥാന നേതാക്കൾ സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് മലപ്പുറത്തെ സമരം.

രണ്ട് മാസത്തിനിടയിൽ കിലോയ്ക്ക് നൂറ് രൂപയിലധികം വില കൂടിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജ്യോതി ആക്കോട്, വി.സ്വാലിഹ് തിരൂർ, ഷൗക്കത്ത് നിലമ്പൂർ, ഗഫൂർ പൊന്നാനി, ദിലീപ് കൊണ്ടോട്ടി പറഞ്ഞു.