സ്കൂളിന് ഐ.ടി ഉപകരണങ്ങൾ കൈമാറി

Thursday 22 January 2026 2:24 AM IST

കോട്ടക്കൽ: കോട്ടക്കൽ ജി.എൽ.പി സ്‌കൂളിലേക്ക് ഐ.ഡി.ബി.ഐ ബാങ്ക് കമ്പ്യൂട്ടർ, പ്രിന്റർ എന്നിവ അടങ്ങിയ ഐ.ടി ഉപകരണങ്ങൾ കൈമാറി. ബാങ്കിന്റെ ഈ വർഷത്തെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 75,000 രൂപയുടെ ഐ.ടി ഉപകരണങ്ങൾ നൽകിയത്. ഐ.ഡി.ബി.ഐ ബാങ്ക് കോട്ടക്കൽ ബ്രാഞ്ച് മാനേജർ ഷോന, തിരൂർ റീജണൽ മാനേജർ ലക്ഷ്മി എസ്. കുമാർ, ഐ.ഡി.ബി.ഐ കോട്ടക്കൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ഉപകരണങ്ങൾ കൈമാറി. കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ. കെ. നാസർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷഹാന ഷെഫീർ, കൃഷ്ണകുമാർ, പ്രധാനാദ്ധ്യാപിക എ.സുധ, പി.ടി.എ പ്രസിഡന്റ് പി. പ്രവീൺ. അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.