ബംഗ്ലാദേശ് ഇന്ത്യയിൽ തന്നെ ലോകകപ്പ് കളിക്കണം
ദുബായ്: ട്വന്റി-20 ലോകകപ്പിൽ തങ്ങളുടം മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിർദ്ദേശം വീണ്ടും തള്ളി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വിഷത്തിൽ അധികൃതർക്കിടയിൽ വോട്ടെടുപ്പ് നടചത്തിയാണ് നടത്തിയാണ് ഐ.സി.സിയുടെ തീരുമാനം.മത്സരങ്ങൾ ഇന്ത്യയിൽ തന്നെ കളിക്കണമെന്നും നിലപാട് മാറ്റിയില്ലെങ്കിൽ ലോകകപ്പിനിന്ന് പുറത്താക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്ര് ബോർഡിനോട് (ബി.സി.ബി) ആവശ്യപ്പെട്കതായാണ് വിവരം. ഇന്ത്യയിൽ ബംഗ്ലാദേശ് പറയുന്ന പോലെ ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ഐ.സി.സി. വ്യക്തമാക്കി. ബംഗ്ലാദേശ് പിന്മാറിയാൽ പകരം സ്കോട്ട്ലാൻഡ് ലോകകപ്പിൽ കളിക്കുമെന്നാണ് വിവരം.കൃത്യമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരക്രമത്തിൽ മാറ്റം വരുത്തുന്നത് ഐ.സി.സി ടൂർണമെന്റുകളുടെ അന്തസിനെ ബാധിക്കുമെന്നും ഐ.സി.സി. പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അനായാസം അൽകാരസും സബലേങ്കയും
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലെത്തി ലോക ഒന്നാം നമ്പർ താരങ്ങളായ കാർലോസ് അൽകാരസും ആരിന സബലേങ്കയും. പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ അൽകാരസ് നേരിട്ടുള്ള സെറ്റുകളിൽ 7-6,6-3,6-2ന് ജർമ്മൻ താരം യാന്നിക് ഹാൻഫ്‌മന്നെയാണ് കീഴടക്കിയത്. ഡാനിൽ മെദവദേവ്, ആന്ദ്രേ റുബലേവ് എന്നിവരും രണ്ടാം റൗണ്ട് കടന്നു. വനിതാ സിംഗിൾസിൽ ബെലറൂസ് താരം അരിന സബലേങ്കയും നേരിട്ടുള്ള സെറ്റുകളിൽ 6-3,6-1ന് ചൈനീസ് താരം ബായ് ഷുവോക്സുവാനെ വീഴ്‌ത്തി. കോകോ ഗോഫ്,ജാസ്മിൻ പവോലിനി, എലിന സ്വിറ്റോലിന എന്നിവരും മൂന്നാം റൗണ്ടിൽ എത്തി.
ബംഗാളിന് ഗംഭീര തുടക്കം
ദിബ്രുഗഡ്: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർൺമെന്റിന്റെ ആദ്യദിനം ഗംഭീര ജയം നേടി നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ . ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗാൾ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് നാഗാലാൻഡിനെ തരിപ്പണമാക്കി. മറ്റ് മത്സരങ്ങളിൽ തമിഴ്‌നാട് ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ അസമിനേയും രാജസ്ഥാൻ 3-2ന് ഉത്തരാഖണ്ഡിനേയും വീഴ്‌ത്തി.