വെൽക്കം ബെൻ

Thursday 22 January 2026 8:35 AM IST
മുൻ ലോക അത് ലറ്റിക് ചാമ്പ്യൻ ബെൻ ജോൻസൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ

നെടുമ്പാശേരി: ഇതിഹാസ അത്‌ലറ്റ് ബെൻ ജോൺസൺ കൊച്ചിയിലെത്തി. കോട്ടയത്ത് നടക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് താരം കേരളത്തിലേക്ക് വന്നത്.

കഠിനാധ്വാനത്തോടെയും നിഷ്ഠയോടെയും പരിശീലിച്ചാൽ യുവാക്കൾക്ക് അത് ലറ്റികിൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണെത്തുന്നതെന്നും മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എതാനും ദിവസം കേരളത്തിലുണ്ടാകും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബെൻ ജോൻസണെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ്, അസി. കമ്മിഷണർമാരായ പോൾ പി. ജോർജ്, ജെയിംസ്, സൂപ്രണ്ട് റോയ് ജോസഫ്, നൈന മാത്യു, സനിൽ പി. തോമസ്, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.