അഗ്നി - വൈദ്യുതി സുരക്ഷാ പരിശീലനം
Thursday 22 January 2026 4:57 PM IST
വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ പെട്രോനെറ്റ് എൽ.എൻ.ജിയുടെ സഹകരണത്തോടെ അഗ്നിവൈദ്യുതി സുരക്ഷാ പരിശീലനം നടത്തി. പെട്രോനെറ്റ് ഫയർവിഭാഗം സീനിയർ മാനേജർ ദിലീപ് മാധവൻ ബോധവത്ക്കരണ ക്ലാസെടുത്തു. ചീഫ് മാനേജർ ആശിഷ്ഗുപ്ത, സീനിയർ മാനേജർ കെ.എം.ഹരീഷ്, ഫയർ ഫൈറ്റർമാരായ ജിതിൻ, അനുമോദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സി.രത്‌നകല, പി.ബി.ഐശ്വര്യ എന്നിവർ പങ്കെടുത്തു.