നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാവന സിപിഎം സ്ഥാനാർത്ഥി? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് താരം

Thursday 22 January 2026 5:23 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് നടി ഭാവന. താരം മത്സരിക്കുന്നുണ്ടെന്ന സമൂഹമാദ്ധ്യമ ചർച്ചകൾക്ക് പുറമെ ചില മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

'നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് വ്യാജവാർത്തയാണ്. ഇങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്നത് അറിയില്ല. ഇതിൽ യാതൊരു അടിസ്ഥാനവുമില്ല. വാർത്തകണ്ട് ചിരിയാണ് വന്നത്. അത് വലിയ തമാശയായിപ്പോയി'- എന്നായിരുന്നു ഭാവനയുടെ പ്രതികരണം. ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചുവെന്നും താരം വ്യക്തമാക്കി.

ഭാ​വ​ന​ ​നാ​യി​ക​യാ​യും​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​യും​ ​എ​ത്തു​ന്ന​ ​അ​നോ​മി​ ​ജ​നു​വ​രി​ 30​നാണ് റിലീസ് ചെയ്യുന്നത്.​ ​ന​വാ​ഗ​ത​നാ​യ​ ​റി​യാ​സ് ​മാ​രാ​ത്ത് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​നോ​മി​ ​ഭാ​വ​ന​യു​ടെ​ ​ക​രി​യ​റി​ലെ​ 90​ ​-ാ​മ​ത്തെ​ ​സി​നി​മ ​കൂടിയാ​ണ്. വൈ​കാ​രി​ക​മാ​യി​ ​ഏ​റെ​ ​ആ​ഴ​മു​ള്ള​ സാ​റ​ എ​ന്ന​ ​ഫോ​റ​ൻ​സി​ക് ​അ​ന​ലി​സ്റ്റ് ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഭാ​വ​ന​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ മി​സ്റ്റ​റി​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ത് നടൻ ​റ​ഹ്മാ​ൻ​ ​ആ​ണ്.​ ബി​നു​ ​പ​പ്പു,​ ​വി​ഷ്ണു​ ​അ​ഗ​സ്ത്യ,​ ​അ​ർ​ജു​ൻ​ ​ലാ​ൽ,​ ​ഷെ​ബി​ൻ​ ​ബെ​ൻ​സ​ൺ,​ ​ദൃ​ശ്യ​ ​ര​ഘു​നാ​ഥ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​സാ​രം​ഗും,​ ​ചി​ത്ര​സം​യോ​ജ​നം​ ​കി​ര​ൺ​ ​ദാ​സും​ ​നി​ർ​വ​ഹി​ക്കു​ന്നു.