കലയ്ക്ക് സി.എസ്.ആർ ഫണ്ട് കുറവ്
Friday 23 January 2026 12:25 AM IST
കൊച്ചി: സാമൂഹിക പ്രതിബന്ധതാ ഫണ്ടുകൾ (സി.എസ്.ആർ) കലയും സംസ്‌കാരവും ലക്ഷ്യമാക്കി ചെലവഴിക്കുന്നത് കുറവാണെന്ന് കൊച്ചി മുസിരിസ് ബിനാലെ സ്ഥാപക പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ടൈ കേരള ലീഡർഷിപ്പ് ടോക്ക് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെയ്ക്കുള്ള ധനസഹായത്തിന്റെ വലിയൊരു പങ്ക് മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമാണെന്ന് കൊച്ചി മുസിരിസ് ബിനാലെ സി.ഇ.ഒ തോമസ് വർഗീസ് പറഞ്ഞു.
ടൈ കേരളയുടെ മുൻ പ്രസിഡന്റും കെ.എസ്.ഐ.ഡി.സി ചെയർമാനുമായ ബാലഗോപാൽ ചന്ദ്രശേഖർ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംസാരിച്ചു.