ഓട്ടോ തൊഴിലാളികൾക്ക് മൊബൈൽ ആപ്പ്

Friday 23 January 2026 12:33 AM IST
ഓട്ടോ തൊഴിലാളികൾക്കായി പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ് ജിസിഡിയെ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായി മൊബൈൽ ആപ്പ് പുറത്തിറക്കി. കാക്കനാട് നടന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വൈറ്റൽസ്റ്റാട്സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സാങ്കേതിക പങ്കാളി. എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായി. ഇ.പി. സുരേഷ്,​ വി.എ. സക്കീർ ഹുസൈൻ,​ ഇ.എം. സുനിൽ കുമാർ, എം. ശ്രീകുമാർ, ബ്രൈറ്റ്, വാഹീദ, കെ.എൻ. സതീശൻ, വൈറ്റൽസ്റ്റാട്സ് ഇന്നൊവേഷൻസ് പാർട്ണർ ഹരീഷ് എന്നിവർ പങ്കെടുത്തു.

തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ, ലോണുകൾ, അടിയന്തര ചികിത്സാ സഹായം, രക്തദാന സൗകര്യം, സാങ്കേതിക സഹായം എന്നിവ ആപ്പ് വഴി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാകും.