സമരച്ചങ്ങല സംഘടിപ്പിച്ചു
Friday 23 January 2026 12:25 AM IST
കാക്കനാട്: പന്ത്രണ്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ബി.ജെ.പി - കോൺഗ്രസ് സർക്കാരുകൾ ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്തയുടെ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സമരച്ചങ്ങല സംഘടിപ്പിച്ചു. കാക്കനാട് സംഘടിപ്പിച്ച പ്രതിഷേധം ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് ഉദ്ഘാടനം ചെയ്തു.
കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി. അജിത്ത് അദ്ധ്യക്ഷനായി. സമരസമിതി ജില്ലാ കൺവീനർ സി.എ. അനീഷ്, ഹുസൈൻ പതുവന, എം.എം. ജോർജ്, കെ.കെ. സന്തോഷ് ബാബു, എൻ.സി. ഹോച്ച്മിൻ, സി.എ. കുമാരി, എ.വി. ഉണ്ണിക്കൃഷ്ണൻ, പി.എ. രാജീവ്, എൻ.എൻ. പ്രജിത, കെ.കെ. ശ്രീജേഷ്, പി. കൃഷ്ണദാസ്, ഉണ്ണി ഗൗതമൻ തുടങ്ങിയവർ സംസാരിച്ചു.