അക്വാമീറ്റ് 2026: സംസ്ഥാനതല ഉദ്ഘാടനം നാളെ കൊച്ചിയിൽ
Friday 23 January 2026 12:55 AM IST
കൊച്ചി: കേരളത്തിലെ ചെമ്മീൻകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ രൂപീകരിച്ച ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഒഫ് അക്വാകൾച്ചർ കേരള സംഘടിപ്പിക്കുന്ന 'അക്വാമീറ്റ് 2026' നാളെ രാവിലെ 9.30ന് ബോൾഗാട്ടി പാലസിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.